NEWSROOM

EXCLUSIVE | വിജിലൻസ് കേസിൽപ്പെട്ട ഉദ്യോഗസ്ഥ മലബാർ ഡിസ്റ്റിലറീസ് ജനറൽ മാനേജർ; നിയമനം വിവാദത്തിൽ

അനധികൃത സ്വത്ത് സമ്പാദന കേസിൽപ്പെട്ട കെ. റാഷയെ ജനറൽ മാനേജറായി നിയമിച്ചതാണ് വിവാദത്തിന് വഴിവെച്ചത്

Author : ന്യൂസ് ഡെസ്ക്

മലബാർ ഡിസ്റ്റിലറീസ് ജനറൽ മാനേജർ നിയമനം വിവാദത്തിൽ. അനധികൃത സ്വത്ത് സമ്പാദന കേസിൽപ്പെട്ട കെ. റാഷയെ ജനറൽ മാനേജറായി നിയമിച്ചതാണ് വിവാദത്തിന് വഴിവെച്ചത്. കെ. റാഷ അനധികൃത സ്വത്ത് സമ്പാദനകേസിൽ നടപടി നേരിട്ടിരുന്നു.

സ്വത്ത് സമ്പാദനകേസിൽ ഉൾപ്പെട്ട ഇവരുടെ സസ്പെൻഷൻ പിൻവലിച്ചാണ് മലബാർ ഡിസ്റ്റിലറീസിൽ സർക്കാർ നിയമനം നൽകിയത്. റാഷയെ ജനറൽ മാനേജരാക്കിയതിന് പിന്നിൽ രാഷ്ട്രീയ സമ്മർദമാണെന്ന ആരോപണം ഉയരുന്നുണ്ട്.

SCROLL FOR NEXT