NEWSROOM

സർവകലാശാല വിസി നിയമനം; ഗവർണർക്ക് വീണ്ടും തിരിച്ചടി

കേരള, എംജി, മലയാളം എന്നീ സർവകലാശാലകളിലെ സെർച്ച് കമ്മിറ്റി നടപടികൾക്കാണ് സ്റ്റേ

Author : ന്യൂസ് ഡെസ്ക്

മൂന്ന് സർവകലാശാലകളിലെ വൈസ് ചാൻസ്‌ലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപീകരണം ഹൈക്കോടതി തടഞ്ഞു. കേരള, എംജി, മലയാളം എന്നീ സർവകലാശാലകളിലെ സെർച്ച് കമ്മിറ്റി നടപടികൾക്കാണ് സ്റ്റേ. ഒരു മാസത്തേക്കാണ് ചാൻസലറുടെ ഉത്തരവിന് ഹൈക്കോടതിയുടെ വിലക്കേർപ്പെടുത്തിയത് . ഇതോടെ നാല് സർവകലാശാലകളിലെ സെർച്ച് കമ്മിറ്റി രൂപീകരണത്തിനാണ് സ്റ്റേ ആയത്. കേരളം സാങ്കേതിക സർവകലാശാല സെർച്ച് കമ്മിറ്റിയുടെ നിയമനം ഹൈക്കോടതി വിലക്കിയിരുന്നു.

ആറ് സര്‍വകലാശാലകളിലെ വിസി നിയമനത്തിനായാണ് ഗവര്‍ണര്‍ സെർച്ച് കമ്മിറ്റി രൂപീകരിച്ചത്. സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തിന് എതിരായ സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് സ്റ്റേ. സര്‍വകലാശാല പ്രതിനിധികള്‍ ഇല്ലാതെ യുജിസിയുടെയും ചാന്‍സലറുടെയും പ്രതിനിധികളെ മാത്രം ഉള്‍പ്പെടുത്തി സേര്‍ച്ച് കമ്മറ്റി രൂപീകരിച്ചതിനെതിരെയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.


SCROLL FOR NEXT