NEWSROOM

ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് തര്‍ക്കം; കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം

ഡ്യൂട്ടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയിലേക്ക് എത്തിയത്. ഇരുഭാഗത്തിന്‍റേയും പരാതിയില്‍ പൊലീസ് കേസെടുത്തു.

Author : ന്യൂസ് ഡെസ്ക്

നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം. സ്വിഫ്റ്റ് ബസ് ജീവനക്കാരായ വി. വിപിന്‍, സൂരജ് എസ്എല്‍ കുറുപ്പ്, ഡ്രൈവറായ എസ് നസീര്‍ എന്നിവര്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്.

ഡ്യൂട്ടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയിലേക്ക് എത്തിയത്. ഇരുഭാഗത്തിന്‍റേയും പരാതിയില്‍ പൊലീസ് കേസെടുത്തു. സംഘര്‍ഷത്തിലേര്‍പ്പെട്ടവര്‍ക്കെതിരെ വകുപ്പുതല നടപടികളിലേക്കും കടന്നേക്കും.

സംഘര്‍ഷത്തിന് പിന്നാലെ ഡ്രൈവറായ എസ് നസീര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബസില്‍ ഡീസല്‍ നിറച്ചു കൊണ്ടിരിക്കുമ്പോള്‍ വിപിനും സൂരജും തന്റെ അടുത്തേക്ക് വരികയും അസഭ്യം പറയുകയും മര്‍ദിക്കുകയുമായിരുന്നുവെന്നാണ് നസീര്‍ പരാതിയില്‍ പറയുന്നത്.

SCROLL FOR NEXT