ഡിഫന്‍സ് പിആര്‍ഒ അതുല്‍ പിള്ള 
NEWSROOM

മുങ്ങല്‍ വിദഗ്ധര്‍ ഇറങ്ങിയാല്‍ രണ്ട് മണിക്കൂറില്‍ ലോറി പുറത്തെത്തിക്കാം; വെല്ലുവിളി കാലാവസ്ഥയും നദിയിലെ ഒഴുക്കും

ചുവന്ന് കലങ്ങിമറിഞ്ഞ് ഒഴുകുന്ന നദിയും പ്രതികൂല കാലാവസ്ഥയുമാണ് പ്രതിസന്ധി

Author : ന്യൂസ് ഡെസ്ക്

കാലാവസ്ഥ പ്രതികൂലമായത് കൊണ്ടാണ് രക്ഷാപ്രവര്‍ത്തനം വൈകുന്നതെന്ന് ഡിഫന്‍സ് പിആര്‍ഒ അതുല്‍ പിള്ള. കാര്‍വാറിലുള്ള മുങ്ങല്‍ വിദഗ്ധര്‍ രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറാണ്. ചുവന്ന് കലങ്ങിമറിഞ്ഞ് ഒഴുകുന്ന നദിയും പ്രതികൂല കാലാവസ്ഥയുമാണ് പ്രതിസന്ധിയാകുന്നതെന്നും അതുല്‍ പിള്ള ന്യൂസ് മലയാളത്തോട് പറഞ്ഞു. മുങ്ങല്‍ വിദഗ്ധര്‍ നദിയിലിറങ്ങിയാല്‍ രണ്ട് മണിക്കൂറിനുള്ളില്‍ അര്‍ജുന്റെ ലോറി കരയ്‌ക്കെത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് സംഘങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുക. സോണാര്‍ ഓപ്പറേഷന് ഒരു സംഘവും മുങ്ങല്‍ വിദഗ്ധര്‍ അടങ്ങുന്ന മറ്റൊരു സംഘവും ഉണ്ടാവും. സോണാര്‍ ഓപ്പറേഷന്‍ ടീം ഏറ്റവുമൊടുവില്‍ കണ്ടെത്തിയ 2D, 3D ഗ്രാഫുകളിലാണ് പരിശോധന നടത്തുക. ലോറിയുടെ സ്ഥാനം ഉറപ്പിച്ചാല്‍ ഉടന്‍ മുങ്ങല്‍ വിദഗ്ധര്‍ ഇറങ്ങും.

Also Read:

നദിയിലെ ഒഴുക്കാണ് നിലവില സാഹചര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. ആദ്യത്തെ ആറു മീറ്റര്‍ താഴ്ചയിലാണ് ഒഴുക്കുള്ളത് എന്നാണ് മനസിലാക്കുന്നത്. താഴേക്ക് പോകുംതോറും ഒഴുക്ക് കൂടും.

ചുവന്നൊഴുകുന്ന നദിയാണ് മുങ്ങല്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്ന മറ്റൊരു പ്രശ്നം. ഇത് ക്യാമറയില്‍ പോലും വ്യക്തമായി കാണാന്‍ കഴിയില്ല. അര മീറ്റര്‍ മുന്നിലുള്ള വസ്തുക്കള്‍ പോലും എന്തെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല. മുങ്ങല്‍ വിദഗ്ധര്‍ അകത്തു പോയാല്‍ മാത്രമേ അര്‍ജുന്‍ ലോറിയില്‍ ഉണ്ടെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂവെന്നും അതുല്‍ പിള്ള പറയുന്നു.


SCROLL FOR NEXT