തീയറ്ററിൽ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന ടൊവിനോ ചിത്രം എആർഎമ്മിൻ്റെ വ്യാജ പതിപ്പ് ഒരാൾ ട്രെയിനിൽ നിന്നും കാണുന്ന വീഡിയോ പങ്ക് വെച്ച് സംവിധായകൻ ജിതിൻ ലാൽ. "ഒരു സുഹൃത്ത് അയച്ചു തന്നതാണിത്, ഹൃദയഭേദകമാണിത്. വേറെ ഒന്നും പറയാനില്ല. ടെലഗ്രാം വഴി എആർഎം കാണേണ്ടവർ കാണട്ടെ. അല്ലാതെ എന്ത് പറയാനാ" എന്നാണ് വീഡിയോ പങ്കുവെച്ച് കൊണ്ട് ജിതിൻ ലാൽ കുറിച്ചിരിക്കുന്നത്.
Also Read: വരുന്നു... മലയാള സിനിമയിൽ ഒരു ബദൽ സംഘടന; പ്രോഗ്രസീവ് ഫിലിം മേക്കിങ് അസോസിയേഷനുമായി സംവിധായകർ
സെപ്റ്റംബർ 12 നാണ് എആർഎം റിലീസ് ചെയ്തത്. ടോവിനോ തോമസ് മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളിൽ എത്തുന്ന ചിത്രം മികച്ച പ്രതികരണങ്ങൾ നേടി വളരെ വിജയകരമായാണ് തീയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും, യുജിഎം മോഷൻ പിക്ചർസിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി. തമിഴ് എന്നീ 5 ഭാഷകളിലായാണ് അജയന്റെ രണ്ടാം മോഷണം തീയറ്ററുകളിലെത്തിയത്.