NEWSROOM

ARM വ്യാജ പതിപ്പ്: കേസെടുത്ത് കൊച്ചി സൈബർ പൊലീസ്

ചിത്രത്തിന്റെ സംവിധായകനും പരാതിക്കരനുമായ ജിതിൻ ലാലിന്റെ മൊഴി എടുത്തിരുന്നു

Author : ന്യൂസ് ഡെസ്ക്

ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം ടെലഗ്രാമിൽ പ്രചരിപ്പിച്ചതിനെതിരെ കേസെടുത്ത് കൊച്ചി സൈബർ പൊലീസ്. ഐടി ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ചിത്രത്തിന്റെ സംവിധായകൻ ജിതിൻ ലാൽ നൽകിയ പരാതിയിലാണ് നടപടി. ഏതു തീയറ്ററിൽ നിന്നാണ് ചിത്രം ചോർന്നതെന്നായിരിക്കും ആദ്യം അന്വേഷിക്കുക. സിനിമ റിലീസ് ചെയ്ത രണ്ടാം ദിവസമാണ് ടെലിഗ്രാമിൽ എത്തിയത്. ചിത്രത്തിന്റെ സംവിധായകനും പരാതിക്കരനുമായ ജിതിൻ ലാലിന്റെ മൊഴി എടുത്തിരുന്നു.


ചിത്രത്തിന്റെ വ്യാജ പതിപ്പ് ഒരാൾ ഇരുന്ന് കാണുന്നതിന്റെ വീഡിയോ സംവിധായകൻ ജിതിൻ ലാൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ നിർമാതാവായ ലിസ്റ്റിൻ സ്റ്റീഫനും വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നതിനെതിരെ രം​ഗത്ത് വന്നിരുന്നു. ഓണക്കാലത്ത് റിലീസിനെത്തിയ മലയാള സിനിമകളിൽ അജയന്റെ രണ്ടാം മോഷണം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കഴിഞ്ഞ ദിവസം ചിത്രം 50 കോടി ക്ലബിലും ഇടം നേടിയിരുന്നു.

SCROLL FOR NEXT