കോഴിക്കോട് താമരശേരിയിൽ വൻ ചാരായ വേട്ട. താമരശേരി കട്ടിപ്പാറ നെടുമ്പാലിയിൽ നിന്ന് 85 ലിറ്റർ ചാരായവും, 670 ലിറ്റർ വാഷുമാണ് എക്സൈസ് പിടികൂടിയത്. അഞ്ച് പ്ലാസ്റ്റിക് കന്നാസുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ചാരായം.
താമരശ്ശേരി സർക്കിൾ എക്സൈസ് ഇൻസ്പെക്ടർ സി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് ചാരായം പിടികൂടിയത്. സംഭവസ്ഥലത്ത് നിന്നും മൂന്ന് ഗ്യാസ് സിലിണ്ടറുകൾ, 70 ലിറ്ററിൻ്റേതടക്കം വലിയ വാറ്റ് പാത്രങ്ങൾ, മറ്റ് വാറ്റുപകരണങ്ങൾ തുടങ്ങിയവയും എക്സൈസ് കസ്റ്റഡിയിലെടുത്തു.
ALSO READ: എഡിജിപി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകും; ശരിയുടെ ഭാഗത്താണ് എൽഡിഎഫ്: ടി.പി. രാമകൃഷ്ണൻ