NEWSROOM

കോടതി അലക്ഷ്യ കേസ്: വെള്ളാപ്പള്ളി നടേശനെതിരായ അറസ്റ്റ് വാറൻ്റിന് ഹൈക്കോടതിയുടെ സ്റ്റേ

കോളേജ് മാനേജർ എന്ന നിലയ്ക്കാണ് വെള്ളാപ്പള്ളിക്കു മേൽ വാറൻ്റ് ചുമത്തിയത്

Author : ന്യൂസ് ഡെസ്ക്

കേരള യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ വെള്ളാപ്പള്ളി നടേശനെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറൻ്റ് ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ടി.ആർ. രവിയാണ് അറസ്റ്റ് വാറൻ്റ് സ്റ്റേ ചെയ്തു കൊണ്ട് ഉത്തരവിറക്കിയത്.  നെടുങ്കണ്ടം B. Ed കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. പ്രവീണിനെ തിരിച്ചെടുക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്നായിരുന്നു വെള്ളാപ്പള്ളിക്കെതിരെ അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചത്.


കോളേജ് മാനേജർ എന്ന നിലയ്ക്കാണ് വെള്ളാപ്പള്ളിക്കു മേൽ വാറൻ്റ് ചുമത്തിയത്. പരാതിക്കാരന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് വാറൻ്റ് സ്റ്റേ ചെയ്തു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പുറത്തിറക്കിയത്.



SCROLL FOR NEXT