NEWSROOM

ഡൽഹിയിൽ വെടിവെപ്പ് ; യുവാവിനെ വെടിവെച്ച ശേഷം അക്രമികൾ രക്ഷപ്പെട്ടു

കാറിലെത്തിയ 4 പേർ യുവാവിനെ വെടിവെച്ച ശേഷം കടന്ന് കളയുകയായിരുന്നെന്നാണ് പൊലീസ് നൽകുന്ന വിവരം

Author : ന്യൂസ് ഡെസ്ക്

ഡൽഹിയിൽ മാളവ്യ നഗറിലുണ്ടായ വെടിവെയ്പ്പിൽ ഒരാൾക്ക് പരുക്ക്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വെടി വെയ്പ്പുണ്ടായത്. കാറിലെത്തിയ 4 പേർ യുവാവിനെ വെടിവെച്ച ശേഷം കടന്ന് കളയുകയായിരുന്നെന്നാണ് പൊലീസ് നൽകുന്ന വിവരം .

ഒൻപതരയോടെയാണ് വെടിവെയ്പ്പുണ്ടായന്ന ഫോൺ സന്ദേശം ലഭിച്ചതെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. വെടിവെയ്പ്പിൽ പരിക്കേറ്റ ആളുടെ പേര് വികാസ് എന്നാണെന്നും ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു

SCROLL FOR NEXT