NEWSROOM

കഴക്കൂട്ടത്ത് 9 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: അസം സ്വദേശി പിടിയിൽ

സംഭവത്തിൽ കുഞ്ഞിനും കുഞ്ഞിൻ്റെ അമ്മൂമ്മയ്ക്കും പരുക്കേറ്റു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം കഴക്കൂട്ടത്ത് 9 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച അസം സ്വദേശിയായ യുവാവ് പിടിയിൽ.അസം സ്വദേശി നൂറുൽ ആദം ആണ് പിടിയിലായത്. അമ്മൂമ്മയുടെ കൈയിലിരുന്ന കുഞ്ഞിനെയാണ് ഇയാൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവത്തിൽ കുഞ്ഞിനും കുഞ്ഞിൻ്റെ അമ്മൂമ്മയ്ക്കും പരുക്കേറ്റു.

തിരുവനന്തപുരം കഴക്കൂട്ടം ജംഗ്ഷനിലാണ് സംഭവം നടന്നത്. ഇയാൾ മദ്യലഹരിയിലായിരുന്നു. കുഞ്ഞിനൊപ്പം അമ്മൂമ്മ മെഡിക്കൽ സ്റ്റോറിൽ മരുന്നു വാങ്ങാനെത്തിയപ്പോഴാണ് ഇയാൾ കുഞ്ഞിനെ തട്ടിയെടുക്കുവാൻ ശ്രമിച്ചത്.പിടിവലിയിലാണ് കുഞ്ഞിനും അമ്മൂമ്മയ്ക്കും പരുക്കേറ്റത്. ഇരുവരേയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴക്കൂട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.

Also Read: ഈരാറ്റുപേട്ടയിലും പൊൻകുന്നത്തും എക്സൈസ് പരിശോധന: 67 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

SCROLL FOR NEXT