NEWSROOM

മസ്തകത്തിന് മുറിവേറ്റ കാട്ടാനയെ ചികിത്സിക്കാൻ നീക്കം; മയക്കുവെടി വയ്ക്കാനൊരുങ്ങി ഡോക്ടറും സംഘവും

കാട്ടാനയുടെ പരിക്ക് ഗുരുതരമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ

Author : ന്യൂസ് ഡെസ്ക്

അതിരപ്പിളളിയിൽ മസ്തകത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയുടെ അരികിലേക്ക് ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോക്ടർ അരുൺ സഖറിയയും സംഘവും നീങ്ങുന്നു. സ്റ്റാൻഡിങ് സെഡേഷൻ നൽകാനാണ് നീക്കം.. കാട്ടാനയുടെ പരിക്ക് ഗുരുതരമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ .

അതേ സമയം കട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ആദ്യം നീക്കം പാളിയിരുന്നു. മയക്കുവെടി വച്ചെങ്കിലും ആനയ്ക്ക് കൊണ്ടില്ല. ജലാശയങ്ങൾക്ക് അകലെ വച്ച് മാത്രമെ മയക്കുവെടി വയ്ക്കു എന്നും അരുൺ സഖറിയ പറഞ്ഞിരുന്നു.

SCROLL FOR NEXT