NEWSROOM

കർണാകയിൽ എടിഎം സെക്യൂരിറ്റി ജീവനക്കാരെ വെടിവെച്ച് കൊലപ്പെടുത്തി മേഷണം; കവർന്നത് 93 ലക്ഷം രൂപ

കറുത്ത വസ്ത്രങ്ങളും മുഖംമൂടിയും അണിഞ്ഞ് രണ്ട് ബൈക്കുകളിലായാണ് മോഷ്ടാക്കൾ എത്തിയത്

Author : ന്യൂസ് ഡെസ്ക്


കർണാകയിൽ എടിഎം സെക്യൂരിറ്റി ജീവനക്കാരെ വെടിവെച്ച് കൊന്ന ശേഷം 93 ലക്ഷം രൂപ കവർന്നു. ശിവാജി ചൗക്കിലുള്ള സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഹെഡ് ഓഫീസിന് മുന്നിലെ എടിഎമ്മിലാണ് സംഭവം. ഗിരി വെങ്കടേഷ്, ശിവകുമാർ എന്നിവർക്കാണ് വെടിയേറ്റത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പുലർച്ചെ എടിഎമ്മിൽ പണം നിക്ഷേപിക്കാനെത്തിയ ബാങ്ക് ജീവനക്കാർക്കാരുടെ കണ്ണിൽ ഉപ്പുപൊടി വിതറിയ ശേഷമാണ് വെടിയുതിർത്തത്. തുടർന്നാണ് എടിഎമ്മിൽ നിക്ഷേപിക്കാൻ എത്തിയ പണപ്പെട്ടിയുമായി മോഷ്ടാക്കൾ കടന്നുകളഞ്ഞത്.

കറുത്ത വസ്ത്രങ്ങളും മുഖംമൂടിയും അണിഞ്ഞ് രണ്ട് ബൈക്കുകളിലായാണ് മോഷ്ടാക്കൾ എത്തിയത്. മോഷ്ടാക്കളെ പിടികൂടാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

SCROLL FOR NEXT