NEWSROOM

അരവിന്ദ് കെജ‍്‍രിവാളിന്റെ മുഖത്ത് മലിനജലമൊഴിച്ചു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന് ആം ആദ്മി പാര്‍ട്ടി

പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥരും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്നാണ് പിടികൂടിയത്.

Author : ന്യൂസ് ഡെസ്ക്


ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ‍്‍രിവാളിന്റെ മുഖത്ത് മലിനജലം ഒഴിച്ച് ആക്രമണം. ഡല്‍ഹി ഗ്രേറ്റര്‍ കൈലാസില്‍ വെച്ചാണ് മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുടെ മുഖത്ത് മലിനജലം ഒഴിച്ചത്.

എന്ത് വെള്ളമാണ് കെജ‍്‍രിവാളിന്റെ മേലൊഴിച്ചത് എന്ന് വ്യക്തമായിട്ടില്ല. പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥരും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്നാണ് പിടികൂടിയത്.


ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് ആം ആംദ്മി പാര്‍ട്ടി ആരോപിച്ചു. സംസ്ഥാനത്തുടനീളം ബിജെപി പ്രവര്‍ത്തകര്‍ റാലി നടത്തുന്നുണ്ട്. അപ്പോഴൊന്നും അവരുടെ നേതാക്കള്‍ ആക്രമിക്കപ്പെടുന്നില്ല. പക്ഷേ അരവിന്ദ് കെജ‍്‍രിവാളിന് നേര്‍ക്ക് തുടര്‍ച്ചയായി ആക്രമണങ്ങള്‍ വര്‍ധിക്കുകയാണെന്നും ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

SCROLL FOR NEXT