NEWSROOM

ന്യൂസ് മലയാളം റിപ്പോർട്ടർക്ക് നേരെ കയ്യേറ്റവും വധഭീഷണിയും

വാർത്ത റിപ്പോർട്ട് ചെയ്യാൻ എത്തിയ സരീഷിനെ പുതുക്കാട് ബാങ്ക് സെക്രട്ടറി സിന്ധുവിൻ്റെ ഭർത്താവ് സന്തോഷാണ് ആക്രമിച്ചത്

Author : ന്യൂസ് ഡെസ്ക്

മാധ്യമ പ്രവർത്തകന് നേരെ കയ്യേറ്റവും വധഭീഷണിയും മുഴക്കിയതായി പരാതി. ന്യൂസ് മലയാളം തൃശൂർ പുതുക്കാട് റിപ്പോർട്ടർ സരീഷ് വരന്തിരിപ്പിള്ളിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വാർത്ത റിപ്പോർട്ട് ചെയ്യാൻ എത്തിയ സരീഷിനെ പുതുക്കാട് ബാങ്ക് സെക്രട്ടറി സിന്ധുവിൻ്റെ ഭർത്താവ് സന്തോഷാണ് ആക്രമിച്ചത്.

ALSO READ: വിവാദങ്ങളുടെ തോഴനായ ഇ.പി ജയരാജൻ; ഒടുവിൽ പാർട്ടി സംരക്ഷണത്തിന് പുറത്ത്

പുതുക്കാട് കൊടകര സർവീസ് സഹകരണ ബാങ്കിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി ആരോപണം ഉയർന്നിരുന്നു. സരീഷിനെ ആക്രമിച്ച സന്തോഷ് ക്യാമറ തകർക്കാനും ഐഡി കാർഡ് നശിപ്പിക്കാനും ശ്രമിച്ചു. തുടർന്നാണ് ഇയാൾ മാധ്യമപ്രവർത്തകന് നേരെ വധഭീഷണി മുഴക്കിയത്. സംഭവത്തിൽ പുതുക്കാട് പൊലീസിൽ സരീഷ് പരാതി നൽകി.


SCROLL FOR NEXT