NEWSROOM

സെയ്ഫ് അലി ഖാനെതിരായ ആക്രമണം: ഡോക്ടര്‍മാര്‍ പറഞ്ഞതും ആശുപത്രി രേഖകളും തമ്മില്‍ പൊരുത്തക്കേടെന്ന് പൊലീസ്

കൂടെയുണ്ടായിരുന്നത് അഫ്‌സാര്‍ സെയ്ദി എന്ന സുഹൃത്തെന്ന് മെഡിക്കല്‍ രേഖകളില്‍. എന്നാല്‍ മകനാണ് സെയ്ഫ് അലിഖാനൊപ്പം ഉണ്ടായിരുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്.

Author : ന്യൂസ് ഡെസ്ക്


ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന് വീട്ടില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവിന്റെ കുത്തേറ്റ സംഭവത്തില്‍ ആക്രമണം നടന്ന സമയവും ആശുപത്രിയില്‍ എത്തിയ സമയവും തമ്മില്‍ വലിയ പൊരുത്തക്കേടെന്ന് പൊലീസ് കണ്ടെത്തല്‍. നടനെതിരായ ആക്രമണം നടന്നത് ജനുവരി 16 ന് പുലര്‍ച്ചെ രണ്ടരയ്ക്ക്. എന്നാല്‍ നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 4.11-നാണെന്നാണ് രേഖകളില്‍ കാണിക്കുന്നത്. വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് 15 മിനിറ്റ് മാത്രമാണ് ദൂരം.

കൂടെയുണ്ടായിരുന്നത് അഫ്‌സാര്‍ സെയ്ദി എന്ന സുഹൃത്തെന്ന് മെഡിക്കല്‍ രേഖകളില്‍. എന്നാല്‍ മകനാണ് സെയ്ഫ് അലിഖാനൊപ്പം ഉണ്ടായിരുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്.

സെയ്ഫിന് ആറ് മുറിവുകളുണ്ടെന്നായിരുന്നു ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ മെഡിക്കല്‍ രേഖകളില്‍ നടന് അഞ്ച് മുറിവുകളാണ് രേഖപ്പെടുത്തിയിരുന്നതെന്നും പൊലീസ് പറയുന്നു.

അതേസമയം പൊലീസ് സെയ്ഫ് അലി ഖാന്റെ മൊഴി രേഖപ്പെടുത്തി. ആക്രമണമുണ്ടായി ഏഴ് ദിവസത്തിന് ശേഷമാണ് സെയ്ഫ് അലി ഖാന്റെ മൊഴി രേഖപ്പെടുത്തുന്നത്.

വീട്ടിലെ സഹായിയായ ഏലിയാമ്മ ഫിലിപ്പിന്റെ നിലവിളി കേട്ടാണ് താനും ഭാര്യയായ കരീന കപൂറും മകന്റെ മുറിയിലേക്കെത്തിയതെന്ന് സെയ്ഫ് മൊഴി നല്‍കി. അക്രമിയെ നേരിടുന്നതിനിടെ ഒന്നിലധികം തവണ കുത്തേറ്റു. പരിക്കേറ്റെങ്കിലും അക്രമിയെ താന്‍ മുറിയില്‍ പൂട്ടിയിട്ടെന്നും സെയ്ഫ് അലി ഖാന്‍ പറഞ്ഞു.

SCROLL FOR NEXT