NEWSROOM

ആക്രമണം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ, നഴ്സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രതി പിടിയിൽ

സംഭവത്തിൽ ധർമ്മേന്ദ്ര എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു

Author : ന്യൂസ് ഡെസ്ക്

കൊൽക്കത്തയിൽ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതിഷേധം ശക്തമായിരിക്കെ ഉത്തരാഖണ്ഡിലും നഴ്സ് പീഡനത്തിനിരയായി കൊല്ലപ്പെട്ടു. നൈനിറ്റാളിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്ന 33 കാരിയായ നഴ്സ് ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ ധർമ്മേന്ദ്ര എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗദർപൂരിലെ ഇസ്ലാം നഗർ സ്വദേശിയായ യുവതി 11 വയസ്സുകാരിയായ തൻ്റെ മകളോടൊപ്പമാണ് താമസിച്ചിരുന്നത്. ജൂലൈ 30 ന് ജോലിക്ക് പോയ യുവതി തിരിച്ചെത്താത്തതിനെ തുടർന്ന് ഇവരുടെ സഹോദരി രുദ്രാപൂർ പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. അന്വേഷണം ആരംഭിച്ച് ഒരാഴ്ചയ്ക്ക് ശേഷം ഉത്തർപ്രദേശിലെ ദിബ്ഡിബയിലുള്ള ഒഴിഞ്ഞ പ്രദേശത്ത് നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഉത്തർപ്രദേശിലെ ബറേലിയിൽ ജോലി ചെയ്യുന്ന പ്രതിയായ ധർമ്മേന്ദ്രയെ രാജസ്ഥാനിൽ നിന്നാണ് പിടികൂടിയത്. ഇയാളുടെ മൊഴി അനുസരിച്ച് കുറ്റിക്കാട്ടിൽ വെച്ച് യുവതിയെ ബലാത്സംഗത്തിനിരയാക്കുകയും പിന്നീട് കഴുത്തു ഞെരിച്ച് കൊല്ലുകയുമായിരുന്നു. ശേഷം ഇവരുടെ ആഭരങ്ങളുമായി ഇയാൾ കടന്നു കളയുകയായിരുന്നു.


Also Read: കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: ആശുപത്രിയില്‍ ആക്രമണം നടത്തിയ 9 പേര്‍ അറസ്റ്റില്‍



SCROLL FOR NEXT