NEWSROOM

ജമ്മു കശ്മീരിലെ കത്വയിൽ സൈനിക ക്യാംപിന് നേരെ ആക്രമണം; പ്രദേശത്ത് തിരച്ചിൽ ശക്തമാക്കി

റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് മുന്നോടിയായി ജമ്മു കശ്മീരിൽ കനത്ത സുരക്ഷ ഏർപ്പെടുത്തുന്നതിനിടെയാണ് ആക്രമണം

Author : ന്യൂസ് ഡെസ്ക്


ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ സൈനിക ക്യാംപിന് നേരെ ഭീകരർ വെടിയുതിർത്തതായി റിപ്പോർട്ട്. ജില്ലയിലെ ബില്ലവാർ പ്രദേശത്തെ ഭട്ടോഡി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സൈനിക ക്യാംപിന് നേരെയാണ് ഭീകരർ വെടിയുതിർത്തത്.

കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ആക്രമണത്തിൽ ആളപായമില്ലെന്ന് സൈനിക ഉദ്യോ​ഗസ്ഥർ അറിയിച്ചു. പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയതായും സൈനികർ വ്യക്തമാക്കി.

റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് മുന്നോടിയായി ജമ്മു കശ്മീരിൽ കനത്ത സുരക്ഷ ഏർപ്പെടുത്തുന്നതിനിടെയാണ് ആക്രമണം. റിപ്പബ്ലിക് ദിന പരിപാടികളുടെ സുഗമമായ നടത്തിപ്പിന് ഡ്രോണുകളും സ്പോട്ടറുകളും ഉൾപ്പെടെയുള്ള ബഹുതല സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഉന്നത സൈനിക ഉദ്യോ​ഗസ്ഥർ അറിയിച്ചു.

SCROLL FOR NEXT