NEWSROOM

വയനാട്ടിൽ KSRTC സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം; ബസിൻ്റെ ചില്ല് കല്ലെറിഞ്ഞ് പൊട്ടിച്ചു; 3 പേർ അറസ്റ്റിൽ

ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ നിന്നും മാറാൻ കാരണം ബസാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

Author : ന്യൂസ് ഡെസ്ക്

വയനാട്ടിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ബെംഗളൂരുവില്‍നിന്ന് വരികയായിരുന്ന സ്വിഫ്റ്റ് ബസിന്റെ ചില്ല് മൂന്നംഗസംഘം കല്ലെറിഞ്ഞ് പൊട്ടിച്ചു. സംഭവത്തിൽ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. മീനങ്ങാടി സ്വദേശികളായ നിഹാൽ, അൻഷിദ്, ഫെബിൻ എന്നിവരാണ് പിടിയിലായത്.


ഇന്നലെ രാത്രി ഒമ്പതരയോടെ വയനാട് താഴെ മുട്ടിലിലാണ് സംഭവം നടക്കുന്നത്. ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ നിന്നും മാറാൻ കാരണം ബസാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ബൈക്കുകളിലെത്തിയ പ്രതികൾ ബസിൻ്റെ ചില്ല് തകർത്തു.

ആക്രമണത്തില്‍ പരിക്കേറ്റ ബസ് ഡ്രൈവര്‍ ഇടുക്കി സ്വദേശി പ്രശാന്ത് കല്‍പ്പറ്റ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. അറസ്റ്റിലായ മൂന്ന് പേരും സ്വകാര്യ ഹോട്ടലിലെ ഭക്ഷണ വിതരണക്കാരനാണ്.


SCROLL FOR NEXT