NEWSROOM

ആലപ്പുഴയിൽ ബേക്കറി ജോലിക്കാരിയായ വീട്ടമ്മയ്ക്ക് ക്രൂരമർദനം; കടയിൽ നിന്ന് പുറത്തേക്ക് വലിച്ചിട്ട് തലയിൽ ഹെൽമറ്റ് കൊണ്ടടിച്ചു

കരുവാറ്റ സ്വദേശി മേത്തറ രഞ്ജു മോൾക്കാണ് ക്രൂരമർദനമേറ്റത്

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ കരുവാറ്റയിൽ ബേക്കറി ജോലിക്കാരിയായ വീട്ടമ്മയ്ക്ക് ക്രൂര മർദനം. മർദനദൃശ്യങ്ങൾ ന്യൂസ്‌ മലയാളത്തിനു ലഭിച്ചു. കടയിൽ നിന്ന് പുറത്തേക്ക് വലിച്ചിട്ട് തലയ്ക്ക് ഹെൽമറ്റ് കൊണ്ടടിക്കുകയും, മർദിക്കുകയും ചെയ്തു. കരുവാറ്റ സ്വദേശി മേത്തറ രഞ്ജു മോൾക്കാണ് ക്രൂര മർദനമേറ്റത്.

രഞ്ജു മോൾ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിൽസയിൽ തുടരുകയാണ്. താമല്ലാക്കൽ സ്വദേശികളായ ചെല്ലപ്പൻ, മകൻ സൂരജ് എന്നിവരാണ് മർദിച്ചത്. ഇവരുടെ സഹോദരിയുടെ വീട്ടിൽ ജോലിക്ക് നിന്നതിൻ്റെ അഞ്ച് മാസത്തെ ശമ്പളം കുടിശികയാണ്. ഇത് കിട്ടാൻ പരാതി കൊടുത്തതാണ് മർദനത്തിന് കാരണം. നേരത്തെയും ഇവ‍ർ ജോലി കളയാനും ആക്രമിക്കാനും ശ്രമിച്ചിട്ടുണ്ടെന്ന് രഞ്ജുമാൾ പൊലീസിന് മൊഴി നൽകി.

SCROLL FOR NEXT