NEWSROOM

പൊറോട്ട ചോദിച്ചിട്ട് കിട്ടിയില്ല; കൊല്ലത്ത് കടയുടമയുടെ തലയ്ക്കടിച്ച് യുവാവ്

കട അടയ്ക്കാനൊരുങ്ങുമ്പോള്‍ ബൈക്കിലെത്തിയ യുവാവ് പൊറോട്ട ആവശ്യപ്പെട്ടു. എല്ലാം തീര്‍ന്നുവെന്ന് പറഞ്ഞതോടെയായിരുന്നു അക്രമം

Author : ന്യൂസ് ഡെസ്ക്

പൊറോട്ട കൊടുക്കാത്തതിന് കടയുടമയെ തലയ്ക്കടിച്ചതായി പരാതി. കൊല്ലം കിളികൊല്ലൂര്‍ മങ്ങാട് സംഘം മുക്കിലാണ് സംഭവം. കട അടയ്ക്കാനൊരുങ്ങുമ്പോള്‍ ബൈക്കിലെത്തിയ യുവാവ് പൊറോട്ട ആവശ്യപ്പെട്ടു. എല്ലാം തീര്‍ന്നുവെന്ന് പറഞ്ഞതോടെയായിരുന്നു അക്രമം.

ബൈക്കിലെത്തിയ യുവാവ് മറ്റൊരാളെ കൂടി വിളിച്ച് വരുത്തിയ ശേഷമാണ് അക്രമിച്ചത്. സെന്റ് ആന്റണീസ് ടീ സ്റ്റാള്‍ ഉടമ അമല്‍ കുമാറിന്റെ തലയാണ് രണ്ടംഗ സംഘം അടിച്ചു പൊട്ടിച്ചത്. അക്രമത്തിനിടയില്‍ പൊലീസ് ജീപ്പ് വരുന്നത് കണ്ട് പ്രതികള്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. സംഭവത്തിൽ കടയുടമയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസെടുത്തു. പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.

SCROLL FOR NEXT