NEWSROOM

ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ ഔദ്യോഗിക വസതി പിടിച്ചെടുക്കാൻ ശ്രമം; ബാഗുകൾ ബലമായി നീക്കം ചെയ്തു

ഡൽഹി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവന ഇറക്കി

Author : ന്യൂസ് ഡെസ്ക്

ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ ഔദ്യോഗിക വസതി പിടിച്ചെടുക്കാൻ ശ്രമം. മുഖ്യമന്ത്രിയുടെ വസതിയിൽ നിന്ന്  ബാഗുകൾ ബലമായി നീക്കം ചെയ്തു. ഇതു സംബന്ധിച്ച്  മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവന ഇറക്കി. പിന്നിൽ ബിജെപിയാണെന്നും എഎപി ആരോപിച്ചു.

"രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് മുഖ്യമന്ത്രിയുടെ വസതി ഒഴിപ്പിക്കുന്നത്. ബിജെപിയുടെ നിർദേശപ്രകാരം സാധനങ്ങൾ ബലമായി നീക്കം ചെയ്‌തതാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും ആരോപിച്ചു.

ഔദ്യോഗിക വസതിയിൽ നിന്ന് നിരവധി കാർട്ടണുകളും ലഗേജുകളും പുറത്തെടുക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. മഥുര റോഡിലെ എബി-17 ബംഗ്ലാവ് മുഖ്യമന്ത്രിക്ക് ഇതിനകം അനുവദിച്ചതിനാൽ ഔദ്യോഗിക വസതി നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം.അരവിന്ദ് കെജ്‌രിവാൾ രാജിവെച്ചതിനെ തുടർന്നാണ് അതിഷി മർലേന മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ഇതിനു പിന്നാലെയാണ് അതിഷിക്ക് എബി-17 വസതി അനുവദിച്ചത്.

SCROLL FOR NEXT