NEWSROOM

ജെറി അമല്‍ ദേവില്‍ നിന്ന് പണം തട്ടാന്‍ ശ്രമം; തട്ടിപ്പ് സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ്

1,70000 രൂപ തട്ടിപ്പ് സംഘം അക്കൗണ്ടിലേക്ക് ആവശ്യപ്പെട്ടുവെന്ന് ജെറി അമല്‍ ദേവ് പരാതി നല്‍കി

Author : ന്യൂസ് ഡെസ്ക്


സിബിഐ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് സൈബര്‍ തട്ടിപ്പ് നടത്താന്‍ ശ്രമം. സംഗീത സംവിധായകന്‍ ജെറി അമല്‍ ദേവില്‍ നിന്നാണ് ഡിജിറ്റല്‍ അറസ്റ്റിലൂടെ പണം തട്ടാന്‍ ശ്രമിച്ചത്. സിബിഐ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപെടുത്തിയായിരുന്നു തട്ടിപ്പ് സംഘം ജെറി അമല്‍ ദേവിനെ സമീപിച്ചത്. 1,70000 രൂപ തട്ടിപ്പ് സംഘം അക്കൗണ്ടിലേക്ക് ആവശ്യപ്പെട്ടുവെന്ന് ജെറി അമല്‍ ദേവ് പരാതി നല്‍കി.

സംഭവം ആരോടും പറയരുതെന്ന് തട്ടിപ്പ് സംഘം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഒരാഴ്ച്ചയോളം നിരന്തരം ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. പണം പിന്‍വലിക്കാന്‍ ബാങ്കില്‍ എത്തിയപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. തലനാരിഴയ്ക്കാണ് പണം നഷ്ടപ്പെടാതിരുന്നതെന്നും ജെറി അമല്‍ ദേവ് പറഞ്ഞു.



SCROLL FOR NEXT