NEWSROOM

ഊമയായ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം; ഭർത്താവിൻ്റെ ആക്രമണം മദ്യലഹരിയിൽ

വെള്ളിയാഴ്ച രാത്രിയാണ് മദ്യപിച്ചെത്തിയ ജയകുമാരൻ ഊമയായ ഭാര്യ ലൗഷയെ വെട്ടിയത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരത്ത് മദ്യലഹരിയിൽ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ജയകുമാരൻ നായരാണ് അറസ്റ്റിലായത്. അക്രമത്തിന് ശേഷം കാട്ടായിക്കോണത്തെ പാറ ക്വാറികളിൽ ഒളിവിലായിരുന്ന ജയകുമാറിനെ ഇന്നാണ് പൊലീസ് പിടികൂടിയത്.

വെള്ളിയാഴ്ച രാത്രിയാണ് മദ്യപിച്ചെത്തിയ ജയകുമാരൻ ഊമയായ ഭാര്യ ലൗഷയെ വെട്ടിയത്. ലൗഷയെ കഴുത്തിനു പിന്നിലും കൈകളിലും വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ച മകൾക്കും മർദനമേറ്റു.

SCROLL FOR NEXT