കൊല്ലത്ത് സർക്കാർ ഡോക്ടർക്ക് എതിരെ ലൈംഗിക പീഡന പരാതി. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഡോക്ടർക്കെതിരെ ജൂനിയർ വനിതാ ഡോക്ടറാണ് പീഡനശ്രമ പരാതി നല്‍കിയത്. സർജനായ സെർബിൻ മുഹമ്മദ് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് ആരോപണം.
Also Read: തൃശൂർ നാട്ടികയിലെ അപകടം: മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചതായി ട്രാൻസ്പോർട്ട് കമ്മീഷണർ
മെഡിക്കൽ കോളേജിലെ റൂമിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് വനിതാ ഡോക്ടറുടെ പരാതി. ഡോ. സെർബിൻ മുഹമ്മദിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരിക്കുകയാണ്. പാരിപ്പളളി പൊലീസ് ഡോക്ടർക്കെതിരെ കേസെടുത്തു. പ്രതി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.