NEWSROOM

ആലുവയിൽ യുവതിയെ തീകൊളുത്താൻ ശ്രമിച്ച സംഭവം; പ്രതി അറസ്റ്റിൽ, വധശ്രമത്തിന് കേസ്

സുഹൃത്തായിരുന്ന ഇയാളുമായി യുവതി അകന്നതിൻ്റെ വൈരാഗ്യമാണ് വധശ്രമത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു

Author : ന്യൂസ് ഡെസ്ക്


ആലുവ യുസി കോളേജിനടുത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. യുവതി അക്രമിയിൽ നിന്ന് രക്ഷപ്പെട്ടോടുന്ന ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. യുവതി ഓടി രക്ഷപ്പെടുന്നതും, അൽപ്പ സമയത്തിനകം യുവാവ് ബൈക്കിൽ യുവതിയെ പിന്തുടരുന്നതും ദ്യശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

ചൂണ്ടി സ്വദേശിക്ക് നേരെയാണ് ആക്രമണമുണ്ടായത്. മുപ്പത്തടം സ്വദേശി അലിയെന്നയാളാണ് അക്രമം നടത്തിയത്. രക്ഷപ്പെട്ടോടിയ യുവതിയെ നാട്ടുകാർ ചേർന്നാണ് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. യുവതിയും യുവാവും കുടുംബ സുഹൃത്തുക്കളാണെന്നാണ് ലഭ്യമാകുന്ന വിവരം. പ്രതിക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. അക്ഷയ സെൻ്റർ നടത്തുന്നയാളാണ് പ്രതി അലി. സുഹൃത്തായിരുന്ന ഇയാളുമായി യുവതി അകന്നതിൻ്റെ വൈരാഗ്യമാണ് വധശ്രമത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. 

SCROLL FOR NEXT