NEWSROOM

തുടർച്ചയായ മൂന്നാം സീസണിലും ഫൈനലിൽ; ഓസ്ട്രേലിയൻ ഓപ്പണിൽ സബലെങ്ക തരംഗം

ഇന്നു നടക്കുന്ന ഇഗ സ്വാതെക് - മാഡിസൻ കീസ് രണ്ടാം സെമിഫൈനലിലെ വിജയിയുമായി ശനിയാഴ്ച സബലെങ്ക വനിതാ സിംഗിൾസ് വിഭാഗം ഫൈനലിൽ കൊമ്പുകോർക്കും

Author : ന്യൂസ് ഡെസ്ക്


ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിം​ഗിൾസിൽ ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന ബെലാറസ് താരം അരീന സബലെങ്ക തുടർച്ചയായ മൂന്നാം സീസണിലും ഫൈനലിൽ കടന്നു. സെമി ഫൈനലിൽ 11ാം സീഡായ സ്പാനിഷ് താരം പൗല ബഡോസയെ നേരിട്ടുള്ള സെറ്റുകൾക്കാണ് സബലെങ്ക പരാജയപ്പെടുത്തിയത്.



6-4, 6-2 എന്ന സ്കോറിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് ബെലാറസുകാരിയായ സബലെങ്കയുടെ വിജയം. ഇന്നു നടക്കുന്ന ഇഗ സ്വാതെക് – മാഡിസൻ കീസ് രണ്ടാം സെമി ഫൈനലിലെ വിജയിയുമായി ശനിയാഴ്ച സബലെങ്ക വനിതാ സിംഗിൾസ് വിഭാഗം ഫൈനലിൽ കൊമ്പുകോർക്കും.



പുരുഷ വിഭാഗം സിംഗിൾസിൽ സെമിയിൽ നാളെ ഇറ്റലിയുടെ ലോക ഒന്നാം റാങ്കുകാരൻ യാനിക്‌ സിന്നർ അമേരിക്കയുടെ ബെൻ ഷെൽട്ടണെ നേരിടും. മറ്റൊരു സെമിയിൽ 11-ാം കിരീട പ്രതീക്ഷയുമായെത്തിയ സെർബിയൻ താരം നൊവാക്‌ ജൊകോവിച്ച് അലെക്സാണ്ടർ സ്വരേവിനെ നേരിടും.

SCROLL FOR NEXT