ലഹരിയ്ക്കടിമപ്പെട്ടാൽ മനുഷ്യൻ എന്തൊക്കെ ചെയ്യുമെന്ന് പറയാൻ സാധിക്കില്ല. ചെറിയ തമാശകൾ തുടങ്ങി ക്രൂരകൃത്യങ്ങൾക്കുവരെ അത് കാരണമായേക്കാം. ഇപ്പോഴിതാ മാജിക് മഷ്റൂം കഴിച്ച വിഭ്രാന്തിയിൽ യുവാവ് നടത്തിയ പരാക്രമമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. സ്വബോധം നഷ്ടപ്പെട്ട 37 കാരനായ ഓസ്ട്രിയൻ യുവാവ് കോടാലി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിച്ച് നീക്കിയെന്നാണ് വാർത്തകൾ.
മുറിച്ച് മാറ്റിയ ജനനേന്ദ്രിയത്തിന്‍റെ ഭാഗങ്ങള്‍ ഐസ് നിറച്ച ഒരു ജാറില്‍ ഇട്ട് വയ്ക്കുകയായിരുന്നു. പിന്നീട് രക്തത്തിൽ കുളിച്ച് വീടിന് പുറത്തിറങ്ങിനടന്നു, ഇത് കണ്ട വഴിയാത്രക്കാരനാണ് ഇയാളെ ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിച്ചത്. വിഷാദരോഗവും അമിത മദ്യപാനശീലവുമുള്ള യുവാവ് തൻ്റെ വീട്ടിൽ ഒറ്റയ്ക്കിരുന്നാണ് ഉണങ്ങിയ സൈലോസിബിൻ എന്ന മാജിക് മഷ്റൂം കഴിച്ചത് . അതും അമിതമായ അളവിലായിരുന്നവെന്നും ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പിന്നീട് സമനില കൈവിട്ട ഇയാൾ മുറിയിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് തന്‍റെ ജനനേന്ദ്രിയം കഷ്ണങ്ങളായി മുറിച്ച് നീക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടർന്ന് ഒരു തുണികെട്ടി രക്തസ്രാവം തടയാൻ ശ്രമിച്ചിരുന്നു. ജനനേന്ദ്രിയത്തിന്‍റെ ഭാഗങ്ങള്‍ ഐസ് നിറച്ച ഒരു ജാറില്‍ ഇട്ട് വച്ച ശേഷം രക്തത്തില്‍ കുളിച്ച് വീടിന് പുറത്തിറങ്ങി നടക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവം നടന്ന് അഞ്ചു മണിക്കൂറിന് ശേഷമാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്.
മുറിവിൽ മഞ്ഞും മണ്ണും പുരണ്ടിരുന്നതിനാല്‍ ശസ്ത്രക്രിയ ദുഷ്കരമായിരുന്നു. ഏറെ പരിശ്രമിച്ചശേഷം ജനനേന്ദ്രിയത്തിന്‍റെ ഏകദേശം രണ്ട് സെന്‍റീമീറ്റർ പെനൈൽ ഷാഫ്റ്റും അഗ്രഭാഗവും മാത്രം തുന്നിച്ചേർക്കാൻ സാധിച്ചു.ശസ്ത്രക്രിയക്കു ശേഷവും മനോവിഭ്രാന്തി കാണിച്ചതിനെ തുടർന്ന് യുവാവിനെ സൈക്യാട്രിക് വാർഡിലേക്ക് മാറ്റി.ഇയാൾ സുഖം പ്രാപിച്ചു വരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
മജിക് മഷ്റൂം ചിലരില്‍ പ്രതികൂല മനഃശാസ്ത്രപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. ആരോഗ്യപ്രവര്‍ത്തകരുടെ കുറിപ്പടികളില്ലാതെ ഇത്തരം മജിക് മഷ്റൂം പോലുള്ള ലഹരികള്‍ ഉപയോഗിക്കരുതെന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത അക്കാദമിക് ജേണലായ മെഗാ ജേണൽ ഓഫ് സർജറിയിലും മുന്നറിയിപ്പ് നൽകുന്നു.