NEWSROOM

കെജ്‌രിവാളിന് തിരിച്ചടി; സിബിഐ കേസിൽ ജാമ്യാപേക്ഷ തള്ളി

ഇതോടെ ഇ.ഡി രജിസ്റ്റർ ചെയ്ത ഡൽഹി മദ്യനയ അഴിമതിക്കേസിൽ നേരത്തെ ജാമ്യം ലഭിച്ച കെജ്‌രിവാൾ ജയിലിന് പുറത്തിറങ്ങുന്നത് വൈകും

Author : ന്യൂസ് ഡെസ്ക്

ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വലിയ തിരിച്ചടി. ഈ കേസിൽ സിബിഐ അറസ്റ്റിനെ ചോദ്യം ചെയ്തു മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളുകയായിരുന്നു.

അതേസമയം, ജാമ്യം തേടി വിചാരണ കോടതിയെ സമീപിക്കാനും ഹൈക്കോടതി നിര്‍ദ്ദേശം നൽകി. ഇതോടെ ഇ.ഡി രജിസ്റ്റർ ചെയ്ത ഡൽഹി മദ്യനയ അഴിമതിക്കേസിൽ നേരത്തെ ജാമ്യം ലഭിച്ച കെജ്‌രിവാൾ ജയിലിന് പുറത്തിറങ്ങുന്നത് വൈകും.

നേരത്തെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് എടുത്ത കേസിലാണ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ചു. അന്ന് കെജ്‌രിവാളിനെതിരെ തെളിവ് നൽകാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റിന് സാധിച്ചില്ലെന്നും, കെജ്‌രിവാളിനെതിരെയുള്ള കേസുകളെല്ലാം കെട്ടി ചമച്ചതാണെന്നും, ചില മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് മുന്നോട്ടു പോകുന്നതെന്നും കെജ്‌രിവാളിൻ്റെ അഭിഭാഷകൻ വാദിച്ചിരുന്നു.

SCROLL FOR NEXT