NEWSROOM

ദേവേന്ദുവിൻ്റെ കൊലപാതകം: ഹരികുമാറിന് മാനസിക സ്ഥിരതയില്ലെന്ന് അന്വേഷണ സംഘം, പൂജാരിയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും

പ്രതിക്ക് മാനസിക സ്ഥിരതയില്ലെന്ന് റൂറൽ എസ്‌പി എസ്. സുദർശൻ മാധ്യമങ്ങളോട് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്


ബാലരാമപുരത്ത് രണ്ടു വയസുകാരിയായ ദേവേന്ദുവിനെ ജീവനോടെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മാവൻ ഹരികുമാർ മാനസിക പ്രശ്നമുള്ളയാളെന്ന് അന്വേഷണ സംഘത്തിൻ്റെ വെളിപ്പെടുത്തൽ. അതിനാൽ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്താനുള്ള വൈരാഗ്യം ഉടലെടുക്കാനുള്ള കാരണമെന്താണെന്ന് പ്രതി ഹരികുമാറിൽ നിന്നും ഇതുവരെ ചോദിച്ചറിയാൻ പൊലീസിന് സാധിച്ചിട്ടില്ല. പ്രതി ഇപ്പോൾ പറയുന്ന കാര്യമല്ല പിന്നീട് പറയുന്നതെന്നും റൂറൽ എസ്‌പി എസ്. സുദർശൻ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിക്ക് മാനസിക സ്ഥിരതയില്ലെന്ന് റൂറൽ എസ്‌പി എസ്. സുദർശൻ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോൾ പറയുന്ന കാര്യമില്ല പിന്നെ പറയുന്നത്. ഈ കേസിൽ അന്ധവിശ്വാസത്തിൻ്റെ കാര്യമില്ല. കൂടുതൽ അന്വേഷണം വേണം തെളിവുകൾ കണ്ടെത്താൻ ശ്രമം നടക്കുന്നു. പൂജാരിക്കെതിരെ സാമ്പത്തിക പരാതി ഉണ്ടായിരുന്നു. സാമ്പത്തിക കാര്യങ്ങൾ വിശദമായി പരിശോധിക്കും. നിലവിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് പറയാനാകില്ല. ഫിസിക്കൽ എക്സാമിനേഷൻ നടത്തുമെന്നും റൂറൽ എസ്‌പി വിശദീകരിച്ചു.

കൊലപാതകത്തിൽ ദേവേന്ദുവിൻ്റെ അമ്മയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്നും, കേസിൽ പൂജാരിയിലേക്ക് നീളുന്ന അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെട്ട മറഞ്ഞിരിക്കുന്ന രഹസ്യങ്ങളുണ്ടോ എന്നും പൊലീസിന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.

SCROLL FOR NEXT