സർക്കാർ കിറ്റിൽ നിന്നു ലഭിച്ച വെളിച്ചെണ്ണ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യാനാവാത്ത അവസ്ഥയാണ് ഇടുക്കിയിലെ ആദിവാസി കുടുംബങ്ങൾക്ക്. മഴക്കാല ഭക്ഷ്യ സഹായ വിതരണത്തിൻ്റെ ഭാഗമായി നൽകിയ കിറ്റിലെ വെളിച്ചെണ്ണ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്ത് കഴിച്ച അറുപതിലേറെ പേർ ഛർദിയും വയറിളക്കവും മൂലം ആശുപത്രിയിലാണ്. സർക്കാർ 2018ൽ നിരോധിച്ച കേര സുഗന്ധിയെന്ന വെളിച്ചെണ്ണയാണ് ഇത്തവണ കിറ്റ് വിതരണത്തിൽ ഉൾപ്പെടുത്തിയത്. ഗുണമേന്മ നോക്കാതെ വിതരണം നടത്തിയതിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരം ഉണ്ടാകുമെന്നാണ് ആദിവാസി ഏകോപന സമിതിയുടെ മുന്നറിയിപ്പ്.