NEWSROOM

ജാതി സെൻസെസ് പരാമർശം: രാഹുൽ ​ഗാന്ധിക്ക് ബറേലി ജില്ലാ കോടതിയുടെ സമൻസ്

'രാജ്യത്ത് ആഭ്യന്തരയുദ്ധം തുടങ്ങാനുള്ള ശ്രമ'മാണ് പരാമർശത്തിനു പിന്നിലെന്ന് ആരോപിച്ച് പങ്കജ് പഥക് സമർപ്പിച്ച ഹർജിയിലാണ് നോട്ടീസയച്ചത്

Author : ന്യൂസ് ഡെസ്ക്

ജാതി സെൻസെസ് പരാമർശത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിക്ക് സമൻസയച്ച് ബറേലി ജില്ലാ കോടതി. ജനുവരി 7 ന് കോടതിയിൽ ഹാജരാകാനാണ് ഉത്തരവിട്ടിരിക്കുന്നത്. പാർലമെൻ്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജാതി സെൻസസ് സംബന്ധിച്ച് നടത്തിയ പരാമർശത്തിലാണ് രാഹുൽ ഗാന്ധിക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.

'രാജ്യത്ത് ആഭ്യന്തരയുദ്ധം തുടങ്ങാനുള്ള ശ്രമ'മാണ് പരാമർശത്തിനു പിന്നിലെന്ന് ആരോപിച്ച് പങ്കജ് പഥക് സമർപ്പിച്ച ഹർജിയിലാണ് നോട്ടീസയച്ചത്. രാഹുൽ ഗാന്ധിയുടെ പ്രസ്താവന രാജ്യത്തിനകത്ത് ഭിന്നിപ്പും അശാന്തിയും ഉളവാക്കാൻ സാധ്യതയുണ്ടെന്നും ജൂഡിഷ്യൽ ഇടപെടൽ അനിവാര്യമാണെന്നും ഹർജിയിൽ പറഞ്ഞു.

SCROLL FOR NEXT