NEWSROOM

കുട്ടികളെ കയ്യിലെടുത്തോ മോഹൻലാലിൻ്റെ 'ബറോസ്'? ആദ്യ പ്രതികരണങ്ങൾ പുറത്ത്

കുട്ടികളെ കണ്ടൊരുക്കിയ പോർച്ചുഗീസ് നാടോടിക്കഥയുടെ രംഗാവിഷ്ക്കാരമാണ് ബറോസ്

Author : ന്യൂസ് ഡെസ്ക്

ഇന്ത്യൻ സിനിമാ ലോകത്ത് ആദ്യമായി 'സ്ക്രീൻ ബ്രേക്ക് 3D' വിഷ്വൽ മികവുമായാണ് മോഹൻലാൽ ചിത്രം 'ബറോസ്' ഇന്ന് തീയേറ്ററിലെത്തിയത്. മോഹൻലാലിൻ്റെ ആദ്യ സംവിധാന സംരംഭം എന്ന നിലയിൽ കുട്ടികൾക്ക് വേണ്ടിയൊരുക്കിയ ചിത്രമാണിതെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെട്ടിരുന്നത്. കുട്ടികളെ കണ്ടൊരുക്കിയ പോർച്ചുഗീസ് നാടോടിക്കഥയുടെ രംഗാവിഷ്ക്കാരമാണ് ബറോസ്. കുട്ടികൾക്കും കുടുംബങ്ങൾക്കും കാണാൻ പറ്റുന്ന ചിത്രമാണിതെന്നാണ് തിയേറ്ററിൽ നിന്ന് ലഭിക്കുന്ന ആദ്യ പ്രതികരണങ്ങൾ.

മലയാള സിനിമയിൽ കഴിഞ്ഞ 47 വർഷമായി തുടരുന്ന മോഹൻലാലിൻ്റെ ഏറ്റവും പുതിയ ഈ ചിത്രം, ഫാൻസിൻ്റെ അല്ലലും അലട്ടലും കാതടപ്പിക്കുന്ന കൂക്കിവിളികളുമൊന്നുമില്ലാതെ മനസമാധാനത്തോടെ കാണാനായെന്ന സംതൃപ്തിയും സിനിമ കണ്ട ചിലർ പങ്കുവെച്ചു. പുതുമുഖ സംവിധായകനെന്ന തോന്നലൊന്നും ബറോസ് തരുന്നില്ലെന്നാണ് കുട്ടികളുടെയും മുതിർന്നവരുടേയും അഭിപ്രായം.

ത്രീഡി, വിഷ്വൽ ഗ്രാഫിക്സ്, ബിജിഎം ഉൾപ്പെടെയുള്ള ടെക്നിക്കൽ സൈഡ് എല്ലാ മികവുള്ളതാണെന്നും രക്ഷിതാക്കളും കുട്ടികളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. നിരവധിപ്പേരാണ് ബറോസ് കണ്ട് സിനിമയെ കുറിച്ച് പോസിറ്റീവായി സാമൂഹ്യ മാധ്യമങ്ങളില്‍ കുറിപ്പിടുന്നത്.

SCROLL FOR NEXT