NEWSROOM

ബസൂക്ക ട്രെയ്‌ലര്‍ എമ്പുരാനൊപ്പം? പുതിയ അപ്‌ഡേറ്റുമായി സംവിധായകന്‍

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഡീനോ ഡെന്നിസ് ഇക്കാര്യം അറിയിച്ചത്

Author : ന്യൂസ് ഡെസ്ക്



മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ചിത്രമാണ് ബസൂക്ക. വളരെ ആവേശത്തോടെയാണ് ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്. ഏപ്രില്‍ 10ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. സംവിധായകന്‍ തന്നെയാണ് ഈ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്. ബസൂക്കയുടെ ട്രെയ്‌ലര്‍ ഉടന്‍ എത്തുമെന്നാണ് പുതിയ വിവരം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഡീനോ ഡെന്നിസ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 27ന് ബസൂക്കയുടെ ട്രെയ്‌ലര്‍ വരുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല.


മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാണ്. ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. കാപ്പ, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റര്‍ ഓഫ് ഡ്രീംസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോന്‍ നിര്‍ണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിന്‍ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോന്‍ ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സൂരജ് കുമാര്‍, കോ പ്രൊഡ്യൂസര്‍ സാഹില്‍ ശര്‍മ, ഛായാഗ്രഹണം നിമിഷ് രവി, സെക്കന്‍ഡ് യൂണിറ്റ് ക്യാമറ റോബി വര്‍ഗീസ് രാജ്, എഡിറ്റിങ് നിഷാദ് യൂസഫ്, പ്രവീണ്‍ പ്രഭാകര്‍, സംഗീതം മിഥുന്‍ മുകുന്ദന്‍, പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ എം.എം., കലാസംവിധാനം ഷിജി പട്ടണം, അനീസ് നാടോടി, വസ്ത്രാലങ്കാരം - സമീറ സനീഷ്, അഭിജിത്, മേക്കപ്പ് ജിതേഷ് പൊയ്യ, എസ് ജോര്‍ജ്, സംഘട്ടനംമഹേഷ് മാത്യു, വിക്കി, പിസി സ്റ്റണ്ട്സ്, മാഫിയ ശശി, ചീഫ് അസോ. സുജിത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു ജെ.

SCROLL FOR NEXT