NEWSROOM

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി-20 പരമ്പര: ടീമില്‍ ഇടംപിടിച്ച് സഞ്ജു സാംസണ്‍

അടുത്ത മാസം എട്ടിന് ആരംഭിക്കുന്ന പരമ്പരയില്‍ നാല് മത്സരങ്ങളാണുള്ളത്.

Author : ന്യൂസ് ഡെസ്ക്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണിനേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത മാസം എട്ടിന് ആരംഭിക്കുന്ന പരമ്പരയില്‍ നാല് മത്സരങ്ങളാണുള്ളത്. നവംബര്‍ 14 നാണ് ഫൈനല്‍ നിശ്ചയിച്ചിരിക്കുന്നത്. ഡര്‍ബന്‍, ഗ്‌കെബെര്‍ഹ, സെഞ്ചൂറിയന്‍, ജോഹന്നാസ്ബര്‍ഗ് എന്നീ വേദികളിലായാണ് മത്സരം നടക്കുക.

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, തിലക് വര്‍മ്മ, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രമണ്‍ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്, വിജയ്കുമാര്‍ വൈശാഖ്, അവേഷ് ഖാന്‍ , യാഷ് ദയാല്‍

എന്നിവരാണ് 15 അംഗ ടീം. രമണ്‍ദീപ് സിംഗും വിജയകുമാര്‍ വൈശാഖും അന്താരാഷ്ട്ര ടീമില്‍ ഇടംനേടി. പരുക്ക് മൂലം പേസര്‍ മയങ്ക് യാദവിനും ശിവം ദുബേയ്ക്കും അവസരം ലഭിച്ചില്ല. ഓള്‍ റൗണ്ടര്‍ റിയാന്‍ പരാഗിനും ടീമില്‍ ഇടം നേടാനായില്ല.

അതേസമയം, ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ആരാകുമെന്ന് ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല.

SCROLL FOR NEXT