NEWSROOM

ബംഗാൾ സർക്കാറിൻ്റെ അവകാശവാദം തെറ്റ്, രാജ്ഭവനിൽ ഒരു ബില്ലും കെട്ടിക്കിടക്കുന്നില്ല: സി.വി ആനന്ദബോസ്

വസ്‌തുതകൾ പരിശോധിക്കാതെ കോടതിയെ സമീപിക്കാൻ സർക്കാർ ചിന്തിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ലെന്നും ആനന്ദ ബോസ് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലുകൾ രാജ്ഭവൻ്റെ പരിഗണനയിലാണെന്ന ആരോപണം തള്ളി പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ്. എട്ട് ബില്ലുകളിൽ ആറെണ്ണം രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ പരിഗണനയ്‌ക്കായി നീക്കിവെച്ചിട്ടുണ്ട്.

മറ്റ് ബില്ലിനായി, ചില വ്യക്തതകൾ ആവശ്യമുണ്ടായിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിൻ്റെ ഒരു പ്രതിനിധിയും രാജ്ഭവനിൽ എത്തിയില്ലെന്നും സി.വി ആനന്ദബോസ് പറഞ്ഞു. ബില്ലുകൾ പാസാക്കാത്ത ബംഗാൾ ഗവർണർക്കെതിരെ കഴിഞ്ഞ ദിവസം സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ഒരു ബില്ലും രാജ്ഭവനിൽ കെട്ടിക്കിടക്കുന്നില്ലെന്നാണ് ഗവർണറുടെ വിശദീകരണം. വസ്‌തുതകൾ പരിശോധിക്കാതെ കോടതിയെ സമീപിക്കാൻ സർക്കാർ ചിന്തിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ലെന്നും ആനന്ദ ബോസ് കൂട്ടിച്ചേർത്തു.

SCROLL FOR NEXT