NEWSROOM

'വയനാട് മെഡിക്കൽ കോളേജിന് മികച്ച പരിഗണന'; ആദ്യ പ്രതികരണവുമായി മന്ത്രി ഒ.ആർ കേളു

കൂടുതൽ എംബിബിഎസ് സീറ്റുകൾ അനുവദിക്കാൻ ശ്രമിക്കുമെന്നും മന്ത്രി

Author : ന്യൂസ് ഡെസ്ക്

പട്ടിക ജാതി- പട്ടിക വ‍​ർ​ഗ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ഒ.ആർ കേളു സെക്രട്ടേറിയറ്റിലെത്തി ചുമതലയേറ്റു. വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശദമായി പഠിക്കുമെന്ന് മന്ത്രി പറഞ്ഞു. വയനാട് മെഡിക്കൽ കോളേജിന് മികച്ച പരിഗണന നൽകുമെന്നും, കൂടുതൽ എംബിബിഎസ് സീറ്റുകൾ അനുവദിക്കാൻ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു. നിയമസഭാ സമ്മേളനം കഴിഞ്ഞ് ഉദ്യോഗസ്ഥലയോഗം വിളിക്കും. വന്യമൃഗ ആക്രമണങ്ങിൽ ശാശ്വത പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തതിലുള്ള സന്തോഷവും മന്ത്രി പങ്കുവെച്ചു. സെക്രട്ടറിയേറ്റിൽ സത്യപ്രതിജ്ഞയ്ക്കുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

SCROLL FOR NEXT