NEWSROOM

കൊച്ചി മെട്രോ സ്റ്റേഷനുകളിൽ ബെവ്കോ ഔട്ട്ലെറ്റുകൾ വരുന്നു; സ്ഥലം അനുവദിച്ച് KMRL

വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വൈറ്റില, വടക്കേ കോട്ട സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തിൽ ബീവറേജ് ഔട്ട്ലെറ്റുകൾ തുറക്കുക

Author : ന്യൂസ് ഡെസ്ക്

മുഖം മിനുക്കലിനൊപ്പം വരുമാന മാർഗ്ഗം ഉയർത്താൻ കൊച്ചി മെട്രോ. മെട്രോ സ്റ്റേഷനുകളിൽ, ബെവ്കോ പ്രീമിയം ഔട്ട്ലെറ്റുകൾ തുറക്കുന്നതിനൊപ്പം രണ്ടാം ഘട്ടമായി പേ ആൻഡ് പാർക്ക് സംവിധാനവും ഒരുക്കാനാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ആലോചിക്കുന്നത്.

വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വൈറ്റില, വടക്കേ കോട്ട സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തിൽ ബീവറേജ് ഔട്ട്ലെറ്റുകൾ തുറക്കുക. ബെവ്കോയുടെ ആവശ്യപ്രകാരം ഈ രണ്ടു സ്‌റ്റേഷനുകളിലും കൊച്ചി മെട്രോ സ്ഥലം അനുവദിച്ചു. പ്രവർത്തനം ആരംഭിക്കുന്നതിന്റെ തുടർചർച്ചകൾ പുരോഗമിക്കുകയാണ്. അതേ സമയം മെട്രോ സ്റ്റേഷനുകളിലെ ബെവ്കോ ഔട്‌ലെറ്റുകൾ സ്ഥാപിക്കുന്നതിൽ ആളുകൾക്ക് സമ്മിശ്ര പ്രതികരണമാണ്.

ഔട്ട്ലെറ്റുകൾ പ്രവർത്തനം ആരംഭിക്കുന്നതിനായുള്ള തുടർ ചർച്ചകളും നടപടികളും പുരോഗമിക്കുകയാണ്. ഔട്ട്ലെറ്റിന്റെ പ്രവർത്തന മാനദണ്ഡങ്ങളിലും വൈകാതെ തീരുമാനമുണ്ടാകും.

മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള ഏഴ് സ്റ്റേഷനുകളിൽ പേ-ആൻഡ്-പാർക്ക് സംവിധാനമൊരുക്കി വരുമാനം നേടാനും അധികൃതർ ലക്ഷ്യമിടുന്നുണ്ട്. ഇതിനായി ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് കെഎംആർഎൽ. മുമ്പ് ബാങ്കുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും മെട്രോ സ്‌റ്റേഷനുകളിൽ സ്ഥലം അനുവദിച്ചിരുന്നു. കളമശേരി മെട്രോ സ്‌റ്റേഷനിലും വാണിജ്യാടിസ്ഥാനത്തിൽ സ്ഥലം അനുവദിച്ചിട്ടുണ്ട്.

SCROLL FOR NEXT