യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ 
NEWSROOM

ട്രംപിനോട് വന്‍ഭൂരിപക്ഷത്തില്‍ ബൈഡന്‍ തോല്‍ക്കും: സെനറ്റര്‍ മൈക്കിള്‍ ബെന്നറ്റ്

ഡെമോക്രാറ്റിന്‍റെ ഏഴ് കോണ്‍ഗ്രസ് അംഗങ്ങള്‍ ബൈഡന്‍റെ സ്ഥാനാര്‍ഥിത്വത്തില്‍ സംശയം പ്രകടിപ്പിച്ചതിന് പിന്നാലെയാണിത്

Author : ന്യൂസ് ഡെസ്ക്

നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ആദ്യമായി ഒരു സെനറ്റംഗം പരസ്യമായി രംഗത്ത് വന്നിരിക്കുന്നു. ഡെമോക്രാറ്റിന്‍റെ ഏഴ് കോണ്‍ഗ്രസ് അംഗങ്ങള്‍ ബൈഡന്‍റെ സ്ഥാനാര്‍ഥിത്വത്തില്‍ സംശയം പ്രകടിപ്പിച്ചതിന് പിന്നാലെയാണിത്.  പ്രസിഡന്‍റ് ബൈഡന്‍, തെരഞ്ഞെടുപ്പില്‍ ട്രംപിനോട് വന്‍ഭൂരിപക്ഷത്തില്‍ തോല്‍ക്കുമെന്ന് സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ സെനറ്റര്‍ മൈക്കിള്‍ ബെന്നറ്റ് പറഞ്ഞു.

കഴിഞ്ഞ മാസം നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ചര്‍ച്ചയില്‍ ട്രംപിനെതിരെയുള്ള മോശം പ്രകടനത്തിന് ശേഷം ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍ തന്നെ ബൈഡന്‍റെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്ന് നടന്ന നാറ്റോ ഉച്ചകോടിയില്‍ ആത്മവിശ്വാസത്തോടെ പ്രസംഗിച്ച ബൈഡനെയാണ് കാണാന്‍ കഴിഞ്ഞത്. ഏകദേശം 13 മിനിറ്റോളം പ്രസിഡന്‍റ് ബൈഡന്‍ വ്യക്തമായ ശബ്ദത്തിലാണ് സംസാരിച്ചത്. ഡൊണാള്‍ഡ് ട്രംപില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് വെല്ലുവിളികളെ നേരിടാന്‍ കഴിയുമെന്ന് സഖ്യകക്ഷികള്‍ക്ക് ഉറപ്പുനല്‍കിയ പ്രസംഗത്തില്‍, 'സ്വേച്ഛാധിപതികള്‍ ആഗോള ക്രമത്തെ അട്ടിമറിക്കുമെന്ന്' ബൈഡന്‍ മുന്നറിയിപ്പും നല്‍കി.

SCROLL FOR NEXT