കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് യൂണിയൻ ഭരണം നേടി കെ എസ് യു- എം എസ് എഫ് സഖ്യം. 15ൽ 12 സീറ്റ് നേടിയാണ് കെ എസ് യു- എം എസ് എഫ് സഖ്യം വിജയിച്ചത്. ആകെ 3 സീറ്റുകൾ മാത്രമാണ് എസ് എഫ് ഐ എതിരില്ലാതെ നേടിയത്. ഇരുപത്തിയെട്ട് വർഷത്തെ ചരിത്രമാണ് ഇതോടെ സഖ്യം തിരുത്തിയത്. മെഡിക്കൽ കോളേജ് ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് എസ് എഫ് ഐക്ക് ഭരണം നഷ്ടപ്പെടുന്നത്.