NEWSROOM

ഓവർടേക്ക് ചെയ്യുന്നതിനിടെ ബൈക്ക് ബസിനടിയിൽപ്പെട്ടു; വിദ്യാർഥിക്ക് ദാരുണാന്ത്യം

ശനിയാഴ്ച വൈകീട്ട് ഏഴരയോടെ പരുന്തുമലയിലായിരുന്നു അപകടം

Author : ന്യൂസ് ഡെസ്ക്

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ബൈക്ക് ബസുമായി കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. വിഴിക്കത്തോട് വാടകയ്ക്ക് താമസിക്കുന്ന ആനക്കല്ല് മൂന്നാം മൈൽ സ്വദേശി നന്ദു പ്രകാശ് ആണ് മരിച്ചത്. 

ശനിയാഴ്ച വൈകീട്ട് ഏഴരയോടെ പരുന്തുമലയിലായിരുന്നു അപകടം. ടെംപോ ട്രാവലറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ നന്ദു സഞ്ചരിച്ചിരുന്ന ബൈക്ക് ബസിനടിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ബസിൻ്റെ ടയർ തലയിലൂടെ കയറി ഇറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു.  19 കാരനായ നന്ദു ഡിഗ്രി വിദ്യാർഥിയാണ്. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക് ആശുപത്രിയിലേക്ക് മാറ്റി.

SCROLL FOR NEXT