NEWSROOM

ദേശീയപാതക്കായി കുഴിച്ച കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം; സംഭവം കൊടുങ്ങല്ലൂരില്‍

ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസിൽ ഗൗരിശങ്കർ ജംഗ്ഷന് തെക്കുവശം ശനിയാഴ്ച രാത്രിയിലായിരുന്നു അപകടം

Author : ന്യൂസ് ഡെസ്ക്

തൃശൂർ കൊടുങ്ങല്ലൂരിൽ ബൈക്ക് കുഴിയില്‍ വീണ് യുവാവ് മരിച്ചു. ദേശീയപാത നിർമാണത്തിൻ്റെ ഭാഗമായി കുഴിച്ച കുഴിയിൽ വീണാണ് അപകടം. അഴീക്കോട് ചുങ്കം പാലത്തിന് സമീപം കുരിശിങ്കൽ ജോർജിൻ്റെ മകൻ നിഖിലാണ് (24) മരിച്ചത്‌.

ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസിൽ ഗൗരിശങ്കർ ജംഗ്ഷന് തെക്കുവശം ശനിയാഴ്ച രാത്രിയിലായിരുന്നു അപകടം. അപകട സാധ്യത അറിയാതെ പോയ നിഖിൽ കുഴിയിൽ വീഴുകയായിരുന്നു.

SCROLL FOR NEXT