സംസ്ഥാന ബിജെപിയിൽ ജില്ലാ പ്രസിഡന്റുമാരുടെ കാര്യത്തിൽ ധാരണ. 30 ജില്ലാ പ്രസിഡന്റുമാരിൽ 27 എണ്ണത്തിൽ തീരുമാനമായി. തിരുവനന്തപുരം നോർത്ത് പത്തനംതിട്ട ഇടുക്കി അധ്യക്ഷന്മാരുടെ കാര്യത്തിൽ സമവായമായില്ല.നിലവിലെ സ്ഥിതിയനുസരിച്ച് വി മുരളീധരപക്ഷത്തിനാണ് ആധിപത്യം.
കൃഷ്ണദാസ് പക്ഷത്തിന് 4 ജില്ലാ പ്രസിഡന്റുമാർ.നാലു വനിതാ ജില്ലാ പ്രസിഡന്റ്മാർ. മൂന്ന് ജില്ലാ പ്രസിഡന്റുമാർ ക്രൈസ്തവർ. തൃശൂർ കോട്ടയം ഇടുക്കി ജില്ലകളിലാണ് ക്രൈസ്തവ ജില്ലാ അധ്യക്ഷൻ. പട്ടിക വിഭാഗത്തിൽ നിന്ന് രണ്ടുപേരാണ് ഉള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപി കോർ കമ്മിറ്റി മിഷൻ 2026 പ്രഖ്യാപിച്ചിരുന്നു. 21 നിയമസഭാ മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം എടുത്തത്. പൂഞ്ഞാറടക്കം കൂടുതൽ ഇടങ്ങളിൽ മത്സരം കടുപ്പിക്കുമെന്നും. സംഘടനാ തെരഞ്ഞെടുപ്പിന് ശേഷം മണ്ഡലങ്ങളുടെ ചുമതലക്കാരെ നിശ്ചയിക്കുമെന്നും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.