NEWSROOM

ത്രിപുര പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റം

വെസ്റ്റ് ത്രിപുര, ദുക്‌ലി റൂറൽ ഡെവലപ്‌മെൻ്റ് ബ്ലോക്ക് എന്നിവിടങ്ങൾ ഒഴികെയുള്ള എല്ലാ സീറ്റുകളിലും ബിജെപിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞെന്ന് പശ്ചിമ ത്രിപുര ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. വിശാൽ കുമാർ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്


ത്രിപുര ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റം. ഓഗസ്റ്റ് എട്ടിന് നടന്ന ത്രിപുര ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് ബിജെപി ജയിച്ചുകയറിയത്. വെസ്റ്റ് ത്രിപുര, ദുക്‌ലി റൂറൽ ഡെവലപ്‌മെൻ്റ് ബ്ലോക്ക് എന്നിവിടങ്ങൾ ഒഴികെയുള്ള എല്ലാ സീറ്റുകളിലും ബിജെപിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞെന്ന് പശ്ചിമ ത്രിപുര ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. വിശാൽ കുമാർ പറഞ്ഞു.

"പശ്ചിമ ത്രിപുര ജില്ലയിലെ എല്ലാ സീറ്റുകളിലും 17 ജില്ലാ പരിഷത്തുകളിലും പഞ്ചായത്ത് സമിതികളിലും പഞ്ചായത്തുകളിലും ഫലം പ്രഖ്യാപിച്ചു. ത്രിപാ മോത പാർട്ടി (ടിഎംപി) വിജയിച്ച ദുക്ലി റൂറൽ ഡെവലപ്‌മെൻ്റ് ബ്ലോക്കിന് കീഴിലുള്ള ഒന്നോ രണ്ടോ സീറ്റുകൾ ഒഴികെയുള്ള സീറ്റുകളിൽ, ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു." വിശാൽ കുമാർ പറയുന്നു.


അതേസമയം, ദുക്‌ലി റൂറൽ ഡെവലപ്‌മെൻ്റ് ബ്ലോക്കിൽ ടിഎംപി നേടിയ ഏകപക്ഷീയമായ വിജയം പ്രതിപക്ഷത്തിന് പ്രതീക്ഷയുടെ തിളക്കം നൽകുന്നുണ്ട്. എന്നാൽ മൊത്തത്തിലുള്ള ഫലം ബിജെപിക്ക് അനുകൂലമാണ്. ഉനകോട്ടി ജില്ലയിലും വടക്കൻ ത്രിപുര ജില്ലയിലും വോട്ടെണ്ണൽ തുടരുകയാണെന്നും ഫലം ഉടൻ പ്രഖ്യാപിക്കുമെന്നും വിശാൽ കുമാർ പറഞ്ഞു.

ത്രിപുരയിൽ വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി വലിയ വിജയം കൈവരിക്കുമെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ നേരത്തെ പറഞ്ഞിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി പതിനായിരത്തിലധികം തൊഴിലവസരങ്ങൾ പുറത്തിറക്കാനുള്ള പദ്ധതികളും ത്രിപുര സർക്കാർ പ്രഖ്യാപിച്ചിരുന്നു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം, ത്രിപുര പോലീസ്, ജൂനിയർ റിക്രൂട്ട്‌മെൻ്റ് ബോർഡ് ത്രിപുര, സ്‌പെഷ്യൽ എക്‌സിക്യൂട്ടീവുകൾ തുടങ്ങിയ സ്ഥാനങ്ങൾ ഉൾപ്പെടെ ഏകദേശം 10,000 തൊഴിലവസരങ്ങൾ സംസ്ഥാനത്ത് ലഭ്യമാകും.

SCROLL FOR NEXT