NEWSROOM

നിർമല സീതാരാമനും വ്യവസായിയുമായി നടന്ന സംഭാഷണത്തിൻ്റെ വീഡിയോ പുറത്തുവിട്ടു; വിവാദമായതോടെ മാപ്പുപറഞ്ഞ് അണ്ണാമലൈ

Author : ന്യൂസ് ഡെസ്ക്

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും - കോയമ്പത്തൂരിലെ പ്രശസ്തമായ ശ്രീ അന്നപൂർണ ഹോട്ടൽ ശൃംഖലയുടെ ഉടമയുമായി നടത്തിയ സംഭാഷണത്തിൻ്റെ വീഡിയോ പുറത്തുവന്നത് ഏറെ വിവാദമായിരുന്നു. ബിജെപി തമിഴ്നാട് അധ്യക്ഷൻ അണ്ണാമലൈയാണ് വീഡിയോ പങ്കുവച്ചത്. വിമർശനങ്ങൾ ഉയർന്നതോടെ വീഡിയോ പുറത്തുവിട്ടതിന് മാപ്പ് പറഞ്ഞിരിക്കുകയാണ് അണ്ണാമലൈ. ആ സംഭാഷണത്തിൻ്റെ വീഡിയോ അശ്രദ്ധമായി പങ്കുവെച്ചതിന് “ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു” എന്ന് അണ്ണാമലൈ എക്സിൽ കുറിച്ചു.

അന്നപൂർണ ഹോട്ടൽ ശൃംഖലയുടെ ഉടമ ശ്രീനിവാസനുമായി സംസാരിച്ചതായും പോസ്റ്റിൽ പറയുന്നു. ശ്രീനിവാസനെ "തമിഴ്‌നാടിൻ്റെ ബിസിനസ്സ് സമൂഹത്തിൻ്റെ നെടുംതൂൺ" എന്നും "സംസ്ഥാനത്തിൻ്റെയും രാജ്യത്തിൻ്റെയും സാമ്പത്തിക വളർച്ചയിൽ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുള്ള ഒരാളായും" കുറിപ്പിൽ വിശേഷിപ്പിക്കുന്നുണ്ട്. അർഹമായ ബഹുമാനത്തോടെ വിഷയം അവസാനിപ്പിക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നുവെന്നും ബിജെപി നേതാവ് എക്‌സിൽ എഴുതി.

ധനമന്ത്രി പങ്കെടുത്ത കോയമ്പത്തൂരിലെ ഒരു ബിസിനസ് ഫോറത്തിൽ നടത്തിയ സംഭാഷണങ്ങളാണ് വീഡിയോയിൽ പ്രചരിച്ചത്. വ്യവസായി നിർമല സീതാരാമനോട് മാപ്പു പറയുന്നു എന്നതരത്തിൽ വീഡിയോകൾ പ്രചരിച്ചതാണ് കൂടുതൽ വിവാദത്തിനിടയാക്കിയത്.

SCROLL FOR NEXT