എസ്. മനോജ് കുമാർ 
NEWSROOM

മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ്; ബിജെപി നേതാവ് പിടിയിൽ

കടത്തുരുത്തി അർബൻ കോപ്പറേറ്റീവ് ബാങ്കിൻ്റെ വെള്ളൂർ ശാഖയിലാണ് തട്ടിപ്പ് നടത്തിയത്

Author : ന്യൂസ് ഡെസ്ക്

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസിൽ ബിജെപി നേതാവ് പിടിയിൽ. ബിജെപി വെള്ളൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് എസ്. മനോജ് കുമാറാണ് പിടിയിലായത്. കടത്തുരുത്തി അർബൻ കോപ്പറേറ്റീവ് ബാങ്കിൻ്റെ വെള്ളൂർ ശാഖയിലാണ് തട്ടിപ്പ് നടത്തിയത്.

2023 ഓഗസ്റ്റിൽ 48 ഗ്രാം വരുന്ന ആറ് വളകൾ പണയപ്പെടുത്തി 1,85,000 രൂപയും, നവംബറിൽ രണ്ട് വളകൾ പണയം വെച്ച് 63,000 രൂപയും എടുത്തു. രണ്ട് തവണകളായി എട്ട് പവൻ്റെ മുക്കുപണ്ടം പണയപ്പെടുത്തി 2,48,000 രൂപയാണ് ഇയാൾ ബാങ്കിനെ കബളിപ്പിച്ച് കൈക്കലാക്കിയത്. ബാങ്കിന് പലിശയടക്കം 2,69,665 രൂപയാണ് നഷ്ടം ഉണ്ടായത്.

ബാങ്കിലെ പഴയ അപ്രൈസർക്ക് പകരമെത്തിയ പുതിയ അപ്രൈസർ കഴിഞ്ഞ ദിവസം നടത്തിയ പരിശോധയിലാണ് മനോജ് പണയം വെച്ചത് മുക്കപണ്ടമാണെന്ന് കണ്ടെത്തിയത്. തുടർന്ന് ബാങ്ക് സെക്രട്ടറിയുടെ പരാതിയിൽ വെള്ളൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

SCROLL FOR NEXT