ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കുന്ന ചടങ്ങില്‍ കറുത്ത വസ്ത്രത്തിന് വിലക്ക്. തിരുവനന്തപുരം കാരമൂട് ബിഷപ് പെരേര സ്‌കൂളിൽ ബുധനാഴ്ച നടക്കുന്ന ചടങ്ങിലാണ് വിലക്ക് ഏർപ്പെടുത്തിയത്. സ്‌കൂള്‍ അധികൃതര്‍ പുറത്തിറക്കിയ നിബന്ധനകളിലാണ് വിലക്ക് ഉൾപ്പെടുത്തിയിരിക്കുന്നത്. സ്‌കൂള്‍ വാര്‍ഷിക ചടങ്ങില്‍ ഗവര്‍ണറാണ് വിശിഷ്ടാതിഥി. രക്ഷിതാക്കള്‍ കറുത്ത വസ്ത്രം ധരിച്ച് വരരുതെന്നാണ് നിര്‍ദേശം.
എന്നാൽ, തനിക്ക് ഇക്കാര്യങ്ങളെക്കുറിച്ച് ഒരു വിവരവും ഇല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. സ്കൂളുകളിൽ യൂണിഫോം ഉണ്ടല്ലോ എന്നും ഗവർണർ പറഞ്ഞു.