NEWSROOM

പ്രിയങ്ക ഗാന്ധിക്ക് നേരെ കരിങ്കൊടി പ്രതിഷേധം; രാധയുടെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു

എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കൽപ്പറ്റ എംഎൽഎ ടി. സിദ്ദീഖ് എന്നിവരും കൂടെയുണ്ടായിരുന്നു

Author : ന്യൂസ് ഡെസ്ക്


എം.പി മണ്ഡലത്തിൽ എത്തുന്നില്ലെന്ന് ആരോപിച്ചാണ് ഇന്ന് കരിങ്കൊടി കാണിച്ചത്. മാനന്തവാടി കണിയാരത്ത് വെച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം. കടുവാ ആക്രമണത്തിൽ മരിച്ച രാധയുടെ വീട് സന്ദർശിക്കാൻ പോകുന്ന വഴിയിലാണ് പ്രിയങ്ക ഗാന്ധിക്ക് നേരെ പ്രതിഷേധമുണ്ടായത്.

കൊല്ലപ്പെട്ട രാധയുടെ ഭർത്താവുമായും മക്കളുമായും പ്രിയങ്ക സംസാരിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കൽപ്പറ്റ എംഎൽഎ ടി. സിദ്ദീഖ് എന്നിവരും കൂടെയുണ്ടായിരുന്നു.

നേരത്തെ കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ രാധയുടെ ബന്ധുക്കളെ ഫോണിൽ വിളിച്ചും പ്രിയങ്ക ഗാന്ധി എംപി ആശ്വാസ വാക്കുകൾ അറിയിച്ചിരുന്നു. രാധയുടെ ഭർത്താവ് അച്ചപ്പനോടും മകൻ അനിലിനോടുമാണ് പ്രിയങ്ക ഫോണിൽ സംസാരിച്ചത്. സംഭവത്തിൽ ദുഃഖം അറിയിക്കുകയും കുടുംബത്തിനൊപ്പം ഉണ്ടാവുമെന്ന് പ്രിയങ്ക ഉറപ്പുനൽകുകയും ചെയ്തിരുന്നു.

SCROLL FOR NEXT