NEWSROOM

രാജസ്ഥാനിലെ ബിക്കാനീറിൽ സ്ഫോടനം; രണ്ട് സൈനികർ കൊല്ലപ്പെട്ടു: ഒരാൾക്ക് ഗുരുതര പരുക്ക്

ഉത്തർപ്രദേശ് സ്വദേശി അശുതോഷ് മിശ്ര, രാജസ്ഥാൻ സ്വദേശി ജിതേന്ദ്ര എന്നിവരാണ് കൊല്ലപ്പെട്ടത്

Author : ന്യൂസ് ഡെസ്ക്


രാജസ്ഥാനിലെ ബിക്കാനീറിൽ സൈനിക പരിശീലനത്തിനിടെ സ്ഫോടനം. രണ്ട് സൈനികർ കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് സ്വദേശി അശുതോഷ് മിശ്ര, രാജസ്ഥാൻ സ്വദേശി ജിതേന്ദ്ര എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരാൾക്ക് ഗുരുതര പരുക്ക്.

ബിക്കാനീറിലെ മഹാജൻ ഫീൽഡ് ഫയറിംഗ് റേഞ്ചിലാണ് അപകടം. ടാങ്കിലേക്ക് വെടിക്കോപ്പുകൾ മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. വെടിക്കോപ്പുകൾ കയറ്റുന്നതിനിടെ ചാർജർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് അധികൃതർ പറയുന്നത്.

SCROLL FOR NEXT