NEWSROOM

ജമ്മു കശ്മീരില്‍ സ്ഫോടനം; പൊട്ടിത്തെറിയുണ്ടായത് നിർത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിന് സമീപം

രജൗരിയിലെ താനാമണ്ഡിയിലാണ് സ്ഫോടനം നടന്നത്

Author : ന്യൂസ് ഡെസ്ക്

ജമ്മു കശ്മീരിലെ രജൗരിയിൽ സ്ഫോടനം. രജൗരിയിലെ താനാമണ്ഡിയിലാണ് സ്ഫോടനം നടന്നത്. നിർത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിന് സമീപമാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

വാഹനത്തിലുണ്ടായിരുന്ന എല്ലാ പൊലീസുകാരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. പൊലീസും സൈനിക സംഘവും സ്ഥലത്തെത്തി പ്രദേശം വളഞ്ഞു. സ്ഫോടനം നടന്ന സ്ഥലത്തിന് സമീപത്തുള്ള ഇടതൂർന്ന വനങ്ങളിൽ സുരക്ഷാ സേന പരിശോധന നടത്തി.

Also Read: കലാപങ്ങളൊഴിയാതെ മണിപ്പൂർ; സമാധാനം പുനഃസ്ഥാപിക്കാൻ അടിയന്തര നടപടിക്ക്‌ ഉത്തരവിട്ട് മജിസ്ട്രേറ്റ്‌

SCROLL FOR NEXT