NEWSROOM

ലോക സമ്പന്ന പട്ടിക: നാലാമനായി സക്കർബർഗ്

ബ്ലൂംബർഗ്സ് ബില്യണയർ ഇൻഡക്സ് പ്രകാരമാണ് മാർക്ക് സക്കർബർഗ് ലോക സമ്പന്ന പട്ടികയിൽ നാലാമതെത്തിയത്

Author : ന്യൂസ് ഡെസ്ക്

ലോക സമ്പന്ന പട്ടികയിൽ നാലാമത്തെ ഏറ്റവും വലിയ സമ്പന്നനായി മെറ്റ സിഇഒ മാർക്ക് സക്കർബർഗ്. ബ്ലൂംബർഗ്സ് ബില്യണയർ ഇൻഡക്സ് പ്രകാരമാണ് മാർക്ക് സക്കർബർഗ് ലോക സമ്പന്ന പട്ടികയിൽ നാലാമതെത്തിയത്. 201 ബില്യൺ ഡോളറാണ് ഇപ്പോൾ സക്കർബർഗിൻ്റെ ആസ്തി. സമ്പന്ന പട്ടികയിൽ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്, എൽവിഎംഎച്ച് ചെയർമാൻ ബെർണാഡ് അർനോൾട്ട് എന്നിവർക്ക് പിറകിലായാണ് നേട്ടം കൈവരിച്ചതോടെ മാർക്ക് സക്കർബർഗ് എത്തിനിൽക്കുന്നത്. സമ്പന്നരുടെ എലൈറ്റ് ക്ലബിൽ കയറിയിരിക്കുകയാണ് ഇതോടെ സക്കർബർഗ്.

2024 ജൂലൈയിലെ കണക്കുകൾ പ്രകാരം, മെറ്റയിലെ 13 % ഓഹരികളിൽ നിന്നാണ് സക്കർബർഗിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും. 2022ൽ സക്കർബർഗ് മെറ്റാവേഴ്സ് നിക്ഷേപങ്ങളെ തുടർന്ന് വലിയ തിരിച്ചടികൾ നേരിട്ടിരുന്നു. ഇതോടെ ആസ്തിയിൽ കുത്തനെ ഇടിവുണ്ടാകുകയും, 100 ബില്യൺ ഡോളറിലധികം നഷ്ടം വരികയും ചെയ്തിരുന്നു.

272 ബില്യൺ ഡോളറോടെയാണ് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുന്നത്. 211 ബില്യൺ ഡോളറോടെ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും, 207 ബില്യൺ ഡോളറോടെ എൽവിഎംഎച്ച് ചെയർമാൻ ബെർണാഡ് അർനോൾട്ടുമാണ് രണ്ടും മൂന്നും സ്ഥാനത്ത്.

ALSO READ: അസമിൽ റൈനോ ആക്രമണം; ബൈക്ക് യാത്രികന് ദാരുണാന്ത്യം

SCROLL FOR NEXT